
പ്രിയമുള്ളവരെ…
1926ൽ സ്ഥാപിച്ച നമ്മുടെ വിദ്യാലയം അതിന്റെ നൂറാം വാർഷികത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പലരും ഇന്ന് നല്ല നിലയിൽ എത്തിയിരിക്കുന്നു. ഇത് നമുക്കെവർക്കും സന്തോഷം തരുന്ന ഒരു വസ്തുതയാണ്.
വരുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ്
ഒരു പ്രദേശത്തിന്റെ ഭാവി അവിടുത്തെ വളർന്നുവരുന്ന തലമുറകളുടെ കയ്യിലാണ് . അവരെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ആ പ്രദേശത്തെ വിദ്യാലയങ്ങൾക്ക് വളരെയധികം പങ്കുണ്ട്. കുട്ടികൾക്ക് സൗഹൃദപരമായ ഒരു പഠനാന്തരീക്ഷം ഇവിടെ സൃഷ്ടിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഓരോ കുട്ടിയിലും ഉള്ള നാനാതരം കഴിവുകൾ പുറത്തുകൊണ്ടുവന്ന് അവരുടെ സർഗാത്മക വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനും സാധിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ ഇതുവരെയുള്ള പുരോഗതിയിൽ നിങ്ങൾ ഓരോരുത്തർക്കും പങ്കുണ്ട് .നിങ്ങൾ ഓരോരുത്തരും നൽകിയ സഹകരണവും പിന്തുണയും വളരെ വലുതാണ്. ഇനിയും വിലയേറിയ നിർദേശങ്ങൾ നിങ്ങളിൽ നിന്നും ഉണ്ടാകണം. അത് നമ്മുടെ കുട്ടികളുടെ ഭാവി യിലേക്കുള്ള ഒരു ചുവടു വെപ്പാണ്…
Warm regards,
Geetha EP
Headmistress
Pamburuthi Mappila AUP School
